Representative Image 
Crime

ഭിന്നശേഷിക്കാരിയെ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്തു; 2 പേർ അറസ്റ്റിൽ

തിങ്കളാഴ്ചയായിരുന്നു സംഭവം

മുംബൈ: പ്രായപൂർത്തിയാവാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയ കേസിൽ 2 പേർ അറസ്റ്റിൽ. ടാക്സി ഡ്രൈവറെയും സുഹൃത്തിനെയുമാണ് മലബാർ ഹിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പെൺകുട്ടി വീട്ടുകാരുമായി വഴക്കിടുകയും തുടർന്ന് മലാഡിലെ മാൽവാനിയിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് പോവാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് മലാഡിലേക്ക് പോകാനായി ടാക്സിയിൽ കയറുകയായിരുന്നു. പെൺകുട്ടി കയറിയ ടാക്സിയിൽ യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി വാഹനത്തിൽ കയറുകയായിരുന്നു.

അതേസമയം, പെൺകുട്ടിയെ കാണാതായതിൽ വീട്ടുകാർ മലബാർ ഹിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.അന്വേഷണം ആരംഭിച്ച പൊലീസ്, പെൺകുട്ടി മലാഡ് ഭാഗത്തുള്ള ബന്ധുവിന്‍റെ അടുത്തുണ്ടെന്ന് കണ്ടെത്തി.തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പിഡന വിവരം പുറത്തറിയുന്നത്.

ടാക്സിക്കുള്ളിൽ ഉണ്ടായിരുന്ന രണ്ട് പേരും(ഡ്രൈവറും യാത്രാമദ്ധ്യേ കയറിയ ആളും) പീഡനത്തിന് ഇരയാക്കി എന്നാണ് റിപ്പോർട്ട്.പക്ഷേ ടാക്സിയുടെ ഡ്രൈവർ ആണ് കൂടുതൽ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്.

അതേസമയം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിവിധ മാർഗങ്ങൾ ഉപയോഗിച്ച് ടാക്സി കണ്ടുപിടിക്കാൻ പ്രത്യേക സംഘങ്ങൾ പൊലീസ് രൂപീകരിച്ചു. തൽഫലമായി, പ്രതികളായ രണ്ട് പേരെയും ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായും ദാദറിനും മലാദിനും ഇടയിലാണ് സംഭവം നടന്നതെന്നും പൊലീസ് പറഞ്ഞു.

25 നും 27 നും ഇടയിൽ പ്രായമുള്ള ശ്രീപ്രകാശ് പാണ്ഡെ, ടാക്‌സി ഡ്രൈവർ സൽമാൻ ഖാൻ എന്നിവരാണ് പ്രതികളെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബലാത്സംഗം, പോക്‌സോ, നിയമപ്രകാരമുള്ള ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരs കേസെടുത്തിരിക്കുന്നത്.

മാലിന്യം വലിച്ചെറിയാതെ സംസ്കരിക്കുന്നവർക്ക് നികുതി ഇളവ് | Video

യുഎസ് യുദ്ധവിമാനം വാങ്ങാനുളള പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറിയേക്കും

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ; വിധി ശനിയാഴ്ച

8 പേരെ വിവാഹം കഴിച്ച് പറ്റിച്ചു! ഒമ്പതാം കല്യാണത്തിനുള്ള ശ്രമത്തിനിടെ അധ്യാപിക അറസ്റ്റിൽ

ഇന്ത്യ 224 റൺസിന് ഓൾഔട്ട്