Crime

4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; അന്വേഷിച്ച് ചെന്നപ്പോൾ മുറിനിറയെ നോട്ടുകെട്ടുകൾ

സംസ്ഥാന ടാക്സ് അസിസ്റ്റന്‍റ് കമ്മീഷണറാണ് പിടിയിലാവുന്നത്.

ഗുവാഹത്തി: കൈക്കൂലി വാങ്ങുന്നതിനിടെ ആസാമിലെ ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ പിടിയിൽ. സംസ്ഥാന ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ മീനാക്ഷി കക്കട്ടി കാലിതയാണ് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ വിജിലന്‍സ് പിടിയിലാകുന്നത്

ജി.എസ്.ടി ഓൺലൈൻ പ്രവർത്തനങ്ങൾ വീണ്ടും റീ ആക്ടാവ് ആക്കുന്നതിനായി പരാതിക്കാരനോട് ഇവർ പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നൽകുകയായിരുന്നു. ശേഷം ടാക്സ് അസിസ്റ്റന്‍റ് കമ്മീഷണറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 65 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ