Representative Image 
Crime

അഞ്ചാം ക്ലാസുകാരി സ്കൂളിൽ കൂട്ടബലാത്സം​ഗത്തിനിരയായി; അധ്യാപകർ കസ്റ്റഡിയിൽ

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോരാപുട്ട്: അസമിലെ നബരംഗ്പൂർ ജില്ലയിൽ 11 വയസുകാരിയെ അധ്യാപകർ ബലാത്സം​ഗം ചെയ്തതായി പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് സ്കൂളിലെ രണ്ട് അധ്യാപകർ ബലാത്സം​ഗം ചെയ്തതെന്ന് ആരോപണമുയർന്നത്.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത് . എസ്‌സി, എസ്ടി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സ്‌കൂളിൽ മകളെ സ്‌കൂൾ സമയത്ത് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്‌തതായി പിതാവ് പരാതിയിൽ പറഞ്ഞു.

അധ്യാപകർ മകളെ സ്‌കൂളിലെ ടോയ്‌ലറ്റിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. അധ്യാപകരുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്