terrorist arrest

 
Crime

ഝാർഖണ്ഡിൽ നാലു ഭീകരർ പിടിയിൽ; പ്രതികൾക്ക് പാക്കിസ്ഥാനുമായി ബന്ധം

പ്രതികൾ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിദേശികളുമായി ബന്ധം സ്ഥാപിച്ചിരുന്നു.

ന്യൂഡൽഹി: ഝാർഖണ്ഡ് പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്തു. നാലു മുതൽ അഞ്ച് സംസ്ഥാനങ്ങളിലായി എട്ട് പേരെ വീതം ചോദ്യം ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രതികൾ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിദേശികളുമായി ബന്ധം സ്ഥാപിച്ചിരുന്നു.

കൂടാതെ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ . രാജ്യത്ത് കലഹാവസ്ഥ സൃഷ്ടിക്കുവാനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ഭീകരപ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകാനുമായിരുന്നു ഈ സംഘത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളെന്നാണ് പൊലീസിന്‍റെ നിഗമനം.

ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം

4 വർഷ ബിരുദം: ഗ്രേസ് മാർക്ക്, ക്രെഡിറ്റ് മാനദണ്ഡങ്ങൾ തയാർ

നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിന്ന് ചൈനക്കാരെ ഒഴിവാക്കും

മുൻമന്ത്രി പി.പി. തങ്കച്ചൻ അന്തരിച്ചു

കുൽമാൻ ഗിസിങ് നേപ്പാളിലെ ഇടക്കാല പ്രധാന മന്ത്രിയായേക്കും