സുരേന്ദ്ര പാണ്ഡുരംഗ പാട്ടീൽ( പൂക്കി അങ്കിൾ)

 
Crime

അനധികൃതമായി ആയുധം കൈവശം വച്ചു; ജനങ്ങളുടെ സ്വന്തം 'പൂക്കി അങ്കിൾ' അറസ്റ്റിൽ

ഡോംബിവ്‌ലിയിലെ ദൗഡി പ്രദേശത്തുള്ള പാട്ടീലിന്‍റെ ബംഗ്ലാവിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിനെത്തുടർന്നാണ് അറസ്റ്റ്

Aswin AM

മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ചതിന് കെട്ടിട നിർമാതാവും സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുരേന്ദ്ര പാണ്ഡുരംഗ പാട്ടീൽ (55) അറസ്റ്റിലായി. ഡോംബിവ്‌ലിയിലെ ദൗഡി പ്രദേശത്തുള്ള പാട്ടീലിന്‍റെ ബംഗ്ലാവിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 10 ലക്ഷം രൂപ വിലമതിക്കുന്ന ആയുധ ശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നത്. യുഎസിൽ നിർമിച്ച തോക്കുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ആയുധങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഉദ‍്യോഗസ്ഥർ പറയുന്നത്.

ഇന്‍റസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പാട്ടീലിനെ പൂക്കി അങ്കിൾ, പൂക്കി ഡോൺ എന്നൊക്കെയാണ് ആളുകൾ വിളിക്കുന്നത്. സുഹൃത്തുക്കൾ, വളരെ ഭംഗിയുള്ള ആൾ എന്നൊക്കെയാണ് പൂക്കി എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആയുധങ്ങൾ സോഷ‍്യൽ മീഡിയ ഉപയോഗത്തിന് വേണ്ടിയാണോ അതോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി

ക്രിസ്മസിന് സ്പെഷ്യൽ പച്ചരി; സ്കൂൾ ഉച്ചയൂണിന് കുത്തരിയാക്കാനും നീക്കം

പ്രിയദർശിനി പദ്ധതി: ഓർഡിനറിയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന