പി.ബി ഷിബു(50) 
Crime

കാഞ്ഞിരപ്പള്ളിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടി

MV Desk

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ട് വീട്ടിൽ പി.ബി ഷിബു(50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഞായറാഴ്ച രാത്രി ഒമ്പതരയോടെ വീട്ടിൽ വച്ച് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ജനലിൽ ഇരുന്ന വാക്കത്തിയെടുത്ത് ഇവരുടെ തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടി. സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ ഗോപകുമാര്‍, സി.പി.ഓ മാരായ നൗഷാദ്, ബിനോ, ബിനു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി