പ്രദീപ്
കായംകുളം: പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. കായംകുളം പുതുപ്പള്ളി സ്വദേശി പ്രദീപിനെയാണ് (41) പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കുന്നത്താലുംമൂട് ബിവറേജ് ഔട്ട് ലെറ്റിന് സമീപത്തുള്ള ഭാരത് പെട്രോളിയത്തിന്‍റെ പമ്പിൽ നിന്നും 50,000 രൂപയാണ് ഇയാൾ മോഷ്ട്ടിച്ചത്.
തുടർന്ന് മോഷ്ട്ടിച്ച പണം ഉപയോഗിച്ച് ഇയാൾ മൊബൈൽ ഫോണും തുണിത്തരങ്ങളും വാങ്ങിയിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും കായംകുളം പൊലീസ് പിടികൂടുകയുമായിരുന്നു.