രക്ഷാപ്രവർത്തനം നടത്തുന്ന ദേശീയ ദുരന്ത നിവാരണ സേന

 
Crime

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് 3 മരണം

Sarath Nath MS

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. കെട്ടിട ഉടമസ്ഥന്‍റെ പിതാവ് രാം ദുവ (62), തയ്യൽക്കാരനായ രാം (42), നൂറുൽ (24) എന്നിവരാണ് മരിച്ചത്.

കനത്ത മഴയെ തുടർന്നാണ് രോഹിണി സെക്‌ടർ 16ലെ നാലു നില കെട്ടിടം ബുധനാഴ്ച വൈകിട്ട് തകർന്നുവീണത്. രാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മറ്റു രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, റവന്യു വകുപ്പ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. സംഭവത്തിൽ കേസെടുത്തതായി രോഹിണി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ശശാങ്ക് ജയ്സ്വാൾ പറഞ്ഞു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ