Crime

കട്ടിപ്പാറ ആദിവാസി കോളനിയിലെ ലീലയുടെ കൊലപാതകം; സഹോദരി ഭർത്താവ് അറസ്റ്റിൽ

ലീലയുടെ മകനെ കൊന്ന കേസിലെ പ്രതികൂടിയാണ് ഇയാൾ. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതക കാരണം

കോഴിക്കോട് : കോഴിക്കോട് കട്ടിപ്പാറ ആദിവാസി കോളനിയിലെ ലീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ. ലീലയുടെ മകനെ കൊന്ന കേസിലെ പ്രതികൂടിയാണ് ഇയാൾ. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതക കാരണം.

ലീലയെ കൊന്നത് കഴുത്തു ഞെരിച്ചാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. രണ്ട് ആഴ്ച്ചയായി കാണാനില്ലായിരുന്ന ലീലയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ഉൾ‌വനത്തിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലീലയുടെ കൊലപാതകത്തിൽ രാജന് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു.

ലീലയെ കാണാതായതു മുതൽ വനം വകുപ്പും പൊലീസും വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം ലീലയും ഭർത്താവ് രാജഗോപാലും, രാജനും ചേർന്ന് മദ്യപിച്ചിരുന്നുവെന്നാണ് വിവരം.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ