Crime

ഒരേ നമ്പർപ്ലേറ്റുകളുള്ള രണ്ട് ബൈക്കുകൾ; പിടികൂടിയത് മുൻസിപ്പൽ സെക്രട്ടറിയുടെ വീട്ടിൽ നിന്ന്

പത്തനംത്തിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയുടെ വീട്ടിൽ നിന്ന് ഒരേ നമ്പർപ്ലേറ്റുകളുള്ള രണ്ട് ബൈക്കുകൾ പിടികൂടി. തിരുവല്ല മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാൻലിയുടെ വീട്ടിൽ നിന്നാണ് ഒരേ നമ്പർപ്ലേറ്റുകളുള്ള ബൈക്കുകൾ പിടികൂടിയത്.

മാലിന്യ സംസ്കരണ പാന്‍റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും വിജിലൻസിന്‍റെ പിടിയിലായത്. കൈക്കൂലിയായി 25000 രൂപ ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്കരണ പാന്‍റ് നടത്തിപ്പുകാരൻ വിജിലൻസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് വിജിലൻസിന്‍റെ നിർദേശപ്രകാരം അവർ നൽകിയ രൂപ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കൈക്കൂലിയായി കിട്ടിയ തുക മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് ഇരുവരും വിജിലസിന്‍റെ പിടിയിലായത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്