Crime

കാർ യാത്രികനെ കൊലപ്പെടുത്താൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ

കോട്ടയം: കാണക്കാരിയിൽ കാർ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുഴിവേലിൽ വീട്ടിൽ രാഹുൽ രാജു (24), പേരൂർ കരിയാട്ടുപുഴ ഭാഗത്ത് മാനാട്ട് വീട്ടിൽ സെബിൻ എബ്രഹാം (25) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് അതിരമ്പുഴ സ്വദേശിയായ യുവാവിനെ മാർച്ച് 17ന് രാത്രി 10.15ന് കാണക്കാരി റെയ്ൽവേ ഗേറ്റിന് സമീപം വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതുവഴി യുവാവ് കാറിൽ വന്ന സമയം റെയ്ൽവേ ഗേറ്റിന് സമീപം ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തി.

യുവാവ്‌ ഇവരുടെ നേരെ നോക്കിയതിനെ തുടർന്നുണ്ടായ വിരോധത്തെ തുടർന്ന് ഇവർ ഇരുവരും ചേർന്ന് കാറിനുള്ളിലിരുന്ന യുവാവിന്‍റെ മൂക്കിനും, നെഞ്ചിനും, കണ്ണിനും മറ്റും മർദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കൂടാതെ യുവാവിന്‍റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന്, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിനൊടുവിൽ ഇരുവരെയും കഴിഞ്ഞദിവസം പിടികൂടി.രാഹുൽ രാജുവിനെതിരേ കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്എച്ച് പി.ജെ നോബിൾ, എസ്.ഐമാരായ എസ്.എൻ സുമിത, ഇക്ബാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്