കണ്ണൂർ: പയ്യന്നൂരിൽ കങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാങ്കോൽ സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭർത്താവ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നാലെ ഭർത്താവ് ഷാജി സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിൽ ഏറെക്കാലങ്ങളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.