Crime

വിവാഹം നടന്ന് പതിനഞ്ചാം ദിവസം നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ

സോനയുടെ മരണത്തിന് വിപിന്റെ മാനസികവും ശാരീരികവുമായ പീഡനവും കാരണമായതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തത്.

Renjith Krishna

തിരുവനന്തപുരം: വിവാഹം നടന്ന് പതിനഞ്ചാം ദിവസം നവവധു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പന്നിയോട് തണ്ണിച്ചാംകുഴി സോനാ ഭവനില്‍ സോന(24) ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് കാട്ടാക്കട പൊലീസ് പന്നിയോട് കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ ഉണ്ണി എന്ന വിപിന്‍(28)നെ അറസ്റ്റ് ചെയ്തത്.

മകളുടെ മരണം അന്വേഷിക്കണമെന്നു മാതാപിതാക്കള്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സോനയുടെ മരണത്തിന് വിപിന്റെ മാനസികവും ശാരീരികവുമായ പീഡനവും കാരണമായതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം