യുവതിയും മകനും പുഴയില്‍ മരിച്ച നിലയില്‍

 

file image

Crime

പിറവത്ത് യുവതിയും മകനും പുഴയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും മൂത്ത കുട്ടിയെയും കാണാനില്ല

മൂവാറ്റുപുഴ സ്വദേശി വിജി (35), മകന്‍ എന്നിവരാണ് മരിച്ചത്

Sarath Nath MS

കൊച്ചി: മൂവാറ്റുപുഴ നദിയില്‍ യുവതിയെയും രണ്ടു വയസുള്ള മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിറവത്തിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൂവാറ്റുപുഴ സ്വദേശി വിജി (35), മകന്‍ എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ നാരായണന്‍ ആണ് വിജിയുടെ ഭര്‍ത്താവ്. രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സംഭവത്തിനു പിന്നാലെ പൊലീസ് നാരായണനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടാതെ മൂത്ത കുട്ടിയെ കുറിച്ചും വിവരം ലഭിച്ചില്ല. വിജിയും കുടുംബവും കോതമംഗലത്ത് വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

യുവതിയുടെയും കുട്ടിയുടെയും മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവൂ. നാരായണനെയും മൂത്ത കുട്ടിയെയും കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പിറവം പൊലീസ് കേസെടുത്തു.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം