Crime

മസാജിങ്ങിനു മറവിൽ ലഹരി കൈമാറ്റം; യുവതി അറസ്റ്റിൽ

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്നും ഇത്തരം ഇടപാടുകളിൽ കൂടുതൽ സ്ത്രീകളും യുവാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

പാലക്കാട്: മസാജിങ് സെന്‍ററിനു മറവിൽ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റിൽ. കണ്ണൂർ സ്വദേശിനി ശിൽപയാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം 11.70 ഗ്രാം എംഡിഎംഎയുമായി കുനിശ്ശേരി സ്വദേശി അഞ്ചൽ, മഞ്ഞളൂർ സ്വദേശി മിഥുൻ അറസ്റ്റിലായിരുന്നു. ഇവരുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിൽപ്പയെ കസ്റ്റഡിയിലെടുത്തത്. ലഹരി ആവശിയപ്പെട്ടിട്ടുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഫോൺകോൾ രേഖകളും പൊലീസ് കണ്ടെടുത്തു.

വിവിധ മസാജിങ് സെന്‍ററുകളിൽ ജോലി ചെയ്തിരുന്ന ശില്പ ലഹരി വിൽപനയുടെ സാധ്യത മനസിലാക്കിയത് അവിടെ വരുന്ന യുവാക്കളിൽ നിന്നാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്നും ഇത്തരം ഇടപാടുകളിൽ കൂടുതൽ സ്ത്രീകളും യുവാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു