പുതിയ മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; 27കാരി ജീവനൊടുക്കി

 

file image

Crime

പുതിയ മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; 27കാരി ജീവനൊടുക്കി

മൊബൈൽ വാങ്ങുന്നതിനായി രാധിക ഭർത്താവിനോട് 10,000 രൂപ ആവശ്യപ്പെട്ടിരുന്നു.

നീതു ചന്ദ്രൻ

മുസ്തഫനഗർ: പുതിയ മൊബൈൽ ഫോൺ വാങ്ങാൻ ഭർത്താവ് പണം നൽകാഞ്ഞതിന്‍റെ പേരിൽ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.27 വയസുള്ള രാധികയാണ് മരിച്ചത്. ആശിഷ് ശർമയുടെ ഭാര്യയാണ്. ഖേദി സാരായ് ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്.പുതിയ മൊബൈൽ വാങ്ങുന്നതിനായി രാധിക ഭർത്താവിനോട് 10,000 രൂപ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആശിഷ് 2,000 രൂപ മാത്രമാണ് നൽകിയത്. തൊട്ടു പിന്നാലെ ഇവർ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് സൂചന. ദമ്പതികൾക്ക് മൂന്നു വയസുള്ള ഒരു മകനുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

അതിശക്തമായ മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരം

67 ദിവസത്തിന് ശേഷം പുറത്തേക്ക്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷനെ കോടതി വെറുതെ വിട്ടു

മുഖ്യമന്ത്രി ആവശ്യപ്പെട്ടു, രാജിവച്ച് കെ.എ. രതീഷ്

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ