തിരുവനന്തപുരത്ത് യുവതിക്കു നേരെ വെടിവയ്പ്പ്; അക്രമി മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ 
Crime

തിരുവനന്തപുരത്ത് യുവതിക്കു നേരെ വെടിവയ്പ്പ്; അക്രമി മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ

കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്.

Ardra Gopakumar

തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ച് യുവതിയെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷൈനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ഷൈനിക്ക് വലതു കൈക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷൈനിയുടെ ഭാര്യാ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും പാര്‍സൽ നൽകിയില്ല. തുടർന്ന് ഷൈനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവർ പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ടു.

അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും എന്നാൽ സ്ത്രീയാണെന്നത് വ്യക്തമാണെന്നും ഷൈനി പൊലീസിനോട് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ