Crime

വിവാഹ ഷോപ്പിങ്ങിന് പോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

യുവതിയുടെ സുഹൃത്തായ അസറുദ്ദീനാണ് വിവരം വീട്ടിൽ വിളിച്ച് അറിയിച്ചത്

ഗാസിയാബാദ്: വിവാഹ ഷോപ്പിങ്ങിനായി വീട്ടിൽ നിന്ന് പോയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ ഷെഹ്സാഹിയാണ് കൊല്ലപ്പെട്ടത്. ഖാസിയാബാദ് സിറ്റിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ അസറുദ്ദീനെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

നവംബർ 14ന് ഷെഹ്സാദിയുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹത്തിന്‍റെ ഭാഗമായുള്ള ഷോപ്പിംഗിനായാണ് യുവതി ഗാസിബാദിലേക്ക് പോയത്. എന്നാൽ പിറ്റേദിവസം രാവിലെ യുവതി മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. യുവതിയുടെ സുഹൃത്തായ അസറുദ്ദീനാണ് വിവരം വീട്ടിൽ വിളിച്ച് അറിയിച്ചത്. പ്രതിക്കായി മൂന്നു സംഘങ്ങളായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്