Crime

എംഡിഎമ്മുമായി യുവതിയും യുവാവും പിടിയിൽ

കൊച്ചി സിറ്റി ഡാൻസാഫും കളമശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയാലായത്.

കളമശേരി: ഇടപ്പള്ളി ടോൾ ഭാഗത്ത് എംഡിഎമ്മുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. ആലപ്പുഴ, മാവേലിക്കര, ചെട്ടിക്കുളങ്ങര, പടശ്ശേരി വീട്ടിൽ സുധീഷ് എസ് (27), ഇടുക്കി, കട്ടപ്പന, പീടികപ്പുരയിടത്തിൽ ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.9 ഗ്രാം എംഡിഎം കണ്ടെടുത്തു. കൊച്ചി സിറ്റി ഡാൻസാഫും കളമശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയാലായത്.

പ്രതികൾ വൻകിട വില്പനക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പിള്ളി ഭാഗങ്ങളിൽ അപ്പാർട്ട്മെന്‍റുകളിൽ വാടകയ്ക്ക് താമസിച്ച് വില്പന നടത്തുന്ന ശൃംഖലയിൽപ്പെട്ടവരാണ്. ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ സുധീഷിന്‍റെ പേരിൽ അടിപിടി കേസ് നിലവിലുണ്ട്. കളമശേരി ഇൻസ്പെക്ടർ സന്തോഷ്.പി.ആറിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ ബാബു.പി, സുധീർ. പി.വി.,എ.എസ്.ഐ സുരേഷ് കുമാർ.കെ.കെ., എസ്.സി,പി.ഒമാരായ സുമേഷ് കുമാർ, ഷിബിൻ, ശ്യാമ. എൻ.ടി, അജു സജ്ന. എന്നിവരും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം