വെറ്റിലപ്പാറയിൽ യുവതിയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

 
Crime

വെറ്റിലപ്പാറയിൽ യുവതിയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

അയൽ വാസികൾ സിമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Local Desk

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ യുവതി വെട്ടേറ്റ് മരിച്ചു. വെറ്റിലപ്പാറ രാജീവ്ഗാന്ധി ദശലക്ഷം നഗറിൽ ചിറമേൽ വീട്ടിൽ സിമി ബിജു (46) ആണ് വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ സിമിയുടെ ഭർത്താവ് ബിജു ബോബനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായ ബിജു വീട്ടുവഴക്കിനിടെ ഭാര്യയെ വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വീടിന് പുറത്തേക്കോടിയ സിമി മുറ്റത്ത് വീഴുകയായിരുന്നു.

കഴുത്തിൽ രണ്ടിടത്ത് വെട്ടേറ്റിട്ടുണ്ട്. അയൽ വാസികൾ സിമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതുകൈത്തണ്ടയിൽ മുറിവേറ്റ ബിജു ആശുപത്രിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

സിമി ആശുപത്രി ജീവനക്കാരിയാണ്. മക്കൾ: അതുല്യ, അമിത, പരേതയായ അന്നമ്മ.സിമിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശനി രാവിലെ 11 മണിക്ക് മാലിപ്പാറ സെന്‍റ് മേരീസ്‌ പള്ളിയിൽ സംസ്കരിക്കും.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്