Crime

വിമാനത്തിൽ 15 കാരിക്കു നേരെ ലൈംഗികാതിക്രമം; ടെക്കി യുവാവ് അറസ്റ്റിൽ

ഞായറാഴ്ച ലണ്ടനിൽനിന്ന് ചെന്നൈലെത്തിയ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം

ചെന്നൈ: വിമാനത്തിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ടെക്കി യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയും അയർലൻഡിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ 31 കാരനെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ലണ്ടനിൽനിന്ന് ചെന്നൈലെത്തിയ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിക്കു നേരെ ലെംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പിറകിലെ സീറ്റിലായിരുന്നു പ്രതി. യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടപ്പോൾ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു.

തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചും സിസിടിവി ദൃശങ്ങൾ പരിശോധിച്ചും പ്രതിയെ തിരിച്ചറിഞ്ഞതോടെ തിങ്കളാഴ്ച തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്