Crime

തിരുവനന്തപുരത്ത് കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മലയിൻകീഴ് പൊലീസാണ് പിടികൂടിയത്

തിരുവനന്തപുരം: കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. മഞ്ചാടി വിഷ്ണുപുരം മകം വീട്ടിൽ പാർഥിപൻ (25) ആണ് പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മലയിൻകീഴ് പൊലീസാണ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്, തോക്ക്, വടിവാൾ ഉൾപ്പെടെ പത്തോളം മാരകായുധങ്ങൾ, 5 മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു. പേയാട് പള്ളിമുക്കിലെ ശാസ്താ ഫ്യുവൽസിൽ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളെ തെരയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്