താമരശേരിയിൽ മകൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു
file image
താമരശേരി: പുതുപ്പാടിയിൽ യുവാവ് അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. പുതുപ്പാടി മണൽ വയലിൽ പുഴുങ്കുന്നുമ്മൽ റമീസ് (21) ആണ് മാതാവ് സഫിയയെ കുത്തിയത്. കൈക്ക് പരുക്കേറ്റ സഫിയയെ താമരശേറി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. റമീസ് മയക്കുമരുന്നുപയോഗിക്കുന്ന ആളാണെന്നാണ് വിവരം. മുമ്പ് പലതവണ ഇയാളെ ലഹരി മുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.