Police- പ്രതീകാത്മക ചിത്രം 
Crime

തുമ്പയിൽ നാഗാലാൻഡ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു

തിരുവനന്തപുരം: തുമ്പയിൽ നാഗാലാൻഡ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷ് പിടിയിലായി.

തുമ്പയിൽ ഒരു സ്വകാര്യ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് നാഗാലാൻഡ് സ്വദേശിനി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞ് നിർത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു.

യുവതി ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും