ഫാത്വിമ ബത്തൂൽ 
Kerala

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലിരുന്ന 10 വയസുകാരി മരിച്ചു

എളേറ്റിൽ ജിഎംയുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഫാത്വി

Namitha Mohanan

കോഴിക്കോട്: പനി ബാധിച്ച് ചികത്സയിലിരുന്ന പത്ത് വയസുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതുയോട്ടിൽ കളുക്കാച്ചാലിൽ കെ.സി. ശരീഫിന്‍റെ മകൾ ഫാത്വിമ ബത്തൂലാണ് മരിച്ചത്. എളേറ്റിൽ ജിഎംയുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഫാത്വിമ.

ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

റഷ്യയിൽ കരസേനാ മേധാവി ധീരജ് സേത്തിന്‍റെ ത്രിദിന സന്ദർശനം

ലണ്ടനിൽ മുഖ്യമന്ത്രി വിജയ്‌യെ കാണാൻ പാടില്ല; തമിഴ് പ്രവാസികളോട് ടിവികെ

മെസിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്