Kerala

തിരുവല്ലയിൽ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

മീനില്‍ രാസവസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല

MV Desk

പത്തനംതിട്ട: തിരുവല്ല മത്സ്യ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 115 കിലോഗ്രാം അഴുകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ആറുമണി വരെയായിരുന്നു പരിശോധന.

മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാല്‍ മുഴുവന്‍ മത്സ്യവും പരിശോധിക്കാന്‍ സാധിച്ചതായി അധികൃതർ പറഞ്ഞു. മീനില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ മത്സ്യങ്ങള്‍ ചീഞ്ഞ നിലയിലായിരുന്നു. പരിശോധനാ സംഘത്തിന്‍റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.

അഫ്ഗാനിസ്ഥാനെ കുഞ്ഞൻ സ്കോറിലൊതുക്കി ഇന്ത‍്യൻ ബൗളിങ് നിര

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ

യൂട്യൂബർ തംബുരു തൂങ്ങി മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും