വി ശിവന്‍കുട്ടി- ഫയൽ ചിത്രം 
Kerala

മണിപ്പുരില്‍ നിന്നുള്ള 12 വിദ്യാർഥികൾ കേരളത്തില്‍ പഠിക്കാന്‍ അവസരം

ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

തിരുവനന്തപുരം: മണിപ്പുരില്‍ നിന്നുള്ള 12 വിദ്യാർഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരമൊരുങ്ങി. മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പുരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരം ഒരുക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

മണിപ്പുരിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട സെന്‍റ് സേവിയേഴ്സ് ഐടിഐയിലാണ് 2023 - 24 വര്‍ഷത്തില്‍ ഇവര്‍ക്ക് പ്രവേശനം നല്‍കുന്നത്. ഈ 12 വിദ്യാർഥികളെ ജാലകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അവരുടെ അഡ്മിഷന്‍ ക്ലോസിങ് നടപടി പൂര്‍ത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്റ്റര്‍ക്ക് പ്രത്യേക അനുമതി നല്‍കി. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്‌ട്രീഷ്യന്‍ ട്രേഡുകളിലാണു പ്രവേശനം നല്‍കുക.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 78 ആയി

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി