വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിനു പോയ 13 പേരെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ 13 പേരെ കാണാതായതായി വിവരം. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നു വള്ളങ്ങളിലായാണ് ഇവർ മത്സ്യ ബന്ധനത്തിന് പോയത്. രാത്രി വൈകിയും തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.