പ്രതി അനൂപ് 
Kerala

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു; പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം

പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി

Namitha Mohanan

ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിത മരിച്ചു. 19 വയസായിരുന്നു. മുൻ കാമുകനിൽ നിന്നും അതിക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 6 ദിവസമായി വെന്‍റിലേറ്ററിൽ തുടരുകയായിരുന്നു. 2021 ലെ പോക്സോ കേസ് അതിജീവിതയാണ് പെൺകുട്ടി.

കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയിൽ അർധനഗ്നയായി പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. പിന്നാലെ പെൺകുട്ടിയുടെ മുൻ കാമുകൻ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാവുകയും തുടർന്ന് പ്രണയത്തിലാവുകയും ചെയ്യുന്നത്. അനൂപ് മുൻപും പല കേസുകളിലും പ്രതിയാണെന്ന് വിവരമുണ്ട്. സംശയത്തിന്‍റെ പേരിലാണ് പെൺകുട്ടിയെ ഇത്രയുമധികം മർദിച്ചതെന്നാണ് അനൂപ് മൊഴി നൽകിയത്. ക്രൂര മർദനത്തിനു ശേഷം പെൺകുട്ടി മരിച്ചെന്നു കരുതിയാണ് താൻ അവിടെ നിന്ന് പോന്നതെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്.

പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റും.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം