അനീഷ്, ബിജു
എരുമേലി: എരുമേലിയിൽ കിണറ്റിലിറങ്ങിയ രണ്ടുപേർ മരിച്ചു. കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും മറ്റൊരാളുമാണ് മരിച്ചത്. ഫയർഫോഴ്സെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി അനീഷാണ് മരിച്ച ഒരാൾ. ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ ബിജുവിന്‍റെയും ജീവൻ നഷ്ടപ്പെട്ടു.
ഇരുവരും ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നാണ് നിഗമനം. 35 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.