കാപ്പ കേസ് പ്രതിയടക്കം 2 പേർ പിടിയിൽ
കൊച്ചി: എറണാകുളം കാക്കനാട് തുതിയൂരിലെ ബൈക്ക് മോഷണത്തിൽ കാപ്പ കേസ് പ്രതിയടക്കം 2 പേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി ഫിറോസ്, പള്ളുരുത്തി സ്വദേശി ടോണി എന്നിവരാണ് പിടിയിലായത്.കൊല്ലം സ്വദേശിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടിയെടുത്തത്.
തുതിയൂരിലെ സുഹൃത്തിന്‍റെ വീടിന് മുന്നിൽ വെച്ച ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്.
ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റി ഇവർ ഉപയോഗിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.