Kerala

ചിങ്ങവനത്ത് നിയന്ത്രണം വിട്ട കാറും മിനി ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ചിങ്ങവനം പുത്തൻപാലം ജംങ്ഷനിൽ ആയിരുന്നു അപകടം

MV Desk

കോട്ടയം: എം സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട കാറും മിനി ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളെജിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റതെന്നാണ് സൂചന. പരുക്കേറ്റവരെ പൊലീസ് ജീപ്പിലും സ്വകാര്യ വാഹനത്തിലുമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ചിങ്ങവനം പുത്തൻപാലം ജംങ്ഷനിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നിമാറി വട്ടം കറങ്ങിയശേഷം, ചങ്ങനാശേരി ഭാഗത്തുനിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. പൊലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്.

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി

സമീർ സക്‌സേന ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റു