തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്
file
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒൻപത് ഇതരസംസ്ഥാന തൊഴിലാളികളും അടക്കമുള്ളവർക്കാണ് നായയുടെ കടിയേറ്റത്.
പരുക്കേറ്റതിനെത്തുടർന്ന് ഇവർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം നായയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു പോത്തൻകോട് ജങ്ഷനിൽ വച്ച് നായയുടെ ആക്രമണമുണ്ടായത്. പോത്തൻകോട് മുതൽ പൂലന്തറ വരെ നായയുടെ ആക്രമണം തുടർന്നു. എല്ലാവരുടെയും കാലിലാണ് നായയുടെ കടിയേറ്റത്.