.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ കാലത്തിനെ അപേക്ഷിച്ച് ബജറ്റില്‍ ഏഴുമടങ്ങ് തുക വകയിരുത്തിയതായി കേന്ദ്ര റെയ്ൽ മന്ത്രി അശ്വിനി വൈഷ്ണവ്. ബജറ്റില്‍ കേരളത്തിലെ റെയ്ൽ വികസനത്തിന് 2744 കോടി രൂപയാണ് നീക്കിവച്ചത്. യുപിഎ കാലത്ത് ഇതു 372 കോടി മാത്രമാണ്.
പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ 92 മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളും നിർമിച്ചു. ഇക്കാലയളവില്‍ 34 ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളുമാണ് പണിതത്. ട്രെയ്ൻ വേഗം കൂട്ടുന്നതിന് വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വളവുകള്‍ നിവര്‍ത്തിയാല്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേഭാരതിന് സഞ്ചരിക്കാന്‍ സാധിക്കും. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. കേരളത്തില്‍ റെയ്ല്‍വേ വികസനം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 35 സ്റ്റേഷനുകളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശബരി റെയ്ലുമായി ബന്ധപ്പെട്ട് രണ്ട് അലൈന്‍മെന്റുകളാണ് പരിഗണനയിലുള്ളത്.
റെയ്ല്‍വേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.