മാർട്ടിൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേരു വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാം പ്രതി മാർട്ടിനാണ് വീഡിയോ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തത്.
കേസിൽ വിധി വന്നതിന് പിന്നാലെ ഈ വീഡിയോ മറ്റ് പല സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിക്കുകയായിരുന്നു. മാർട്ടിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. തൃശൂർ സൈബർ പൊലീസ് ആണ് കേസെടുത്തത്.
കേസിലെ പ്രതിയായ മാർട്ടിൻ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത പരാതി നൽകിയിരുന്നു.