ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നിന്നുള്ള ദൃശ്യം. 
Kerala

കളമശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12 കാരി മരിച്ചു, 3 മരണം

നാല് പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്

MV Desk

കൊച്ചി: കളമശേരിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുകാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയെ 95 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ് . ഇവരുടെ പൊള്ളൽ ഗുരുരമല്ലെന്നാണ് വിവരം. അതേസമയം നാല് പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. പ്ലാസ്റ്റിക് സർജൻമാരുൾപ്പെടെ തൃശൂർ, കോട്ടയം മെഡിക്കൽ കോളെജിൽ നിന്നുള്ള ഡോക്‌ടർമാരടക്കമുള്ള സംഘമാണ് വിദഗ്ധ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

ബജറ്റിൽ ഡോക്റ്റർമാരുടെ ആവശ‍്യങ്ങളിൽ ഒന്നു പോലും പരിഗണിക്കപ്പെട്ടില്ല; വിമർശനവുമായി കെജിഎംസിടിഎ

ഇനി പണവുമായി ചെന്നാൽ മദ്യം കിട്ടില്ല; 15 മുതൽ ഡിജിറ്റൽ പെയ്മെന്‍റ് മാത്രമെന്ന് ബെവ്കോ

സമീർ വാംഖഡെ vs ബാ***ഡ്സ് ഓഫ് ബോളിവുഡ്: മാനനഷ്ടക്കേസ് തള്ളി

കുടുംബവുമൊത്തുള്ള സമയം സമ്മർദം കുറയ്ക്കും; കർണാടക പൊലീസിന് ഇനിമുതൽ ജന്മദിനത്തിനും വിവാഹ‌വാർഷികത്തിനും അവധി

സഞ്ജുവിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കളിപ്പിക്കണം; ആവശ‍്യവുമായി മുൻ ഇന്ത‍്യൻ താരം