കിളിമാനൂർ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

 

file image

Kerala

കിളിമാനൂർ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി

Namitha Mohanan

തിരുവനന്തപുരം: കിളിമാനൂർ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി. ഒരു പൊലീസുകാരനടക്കം വാഹനത്തിലുണ്ടായിരുന്നുവെന്ന് നട്ടുകാർ പറഞ്ഞിരുന്നു. പൊലീസുകാർക്കെതിരേ വൻ പ്രതിഷേധമാണ് ഉയർന്നത്.

സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.

വാഗ്ദാനം പാലിച്ച് ബിജെപി; വെള്ളിയാഴ്ച മോദി തിരുവനന്തപുരത്ത്

ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ; പെർമിറ്റ് നൽകാൻ തീരുമാനം

തൃശൂരിൽ തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്

വിദേശത്തേക്ക് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ

"ഉമ്മൻ ചാണ്ടി എന്‍റെ കുടുംബം ഇല്ലാതാക്കി, വഞ്ചിച്ചു, ദ്രോഹിച്ചു"; ആഞ്ഞടിച്ച് ഗണേഷ് കുമാർ