കല്യാണി (3)
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ലെന്നു പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ കൂടെ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മറ്റക്കുഴി സ്വദേശിയായ കല്യാണിയെ (3) കാണാതായത്.
തിങ്കളാഴ്ച (May 19) വൈകീട്ട് 3.30 ഓടെ അങ്കണവാടിയിൽ നിന്ന് തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. യാത്രക്കിടെ ബസിൽ നിന്നുമാണ് കുട്ടിയെ കാണാതായി എന്നാണ് നിഗമനം.
സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണം. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ എസ്പി പൊലീസിന് നിർദേശം നൽകി.