Kerala

യുവദമ്പതികൾക്കു നേരെയുള്ള ആക്രമണം: അഞ്ച് പേർ കസ്റ്റഡിയിൽ

ഇരിങ്ങാടൻ സ്വദേശികളാണ് ആക്രമണത്തിനിരയായത്

കോഴിക്കോട്: നഗരത്തിൽ രാത്രി ബൈക്കിൽ സഞ്ചരിക്കവേ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴിയാണ് ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇരിങ്ങാടൻ സ്വദേശികളാണ് ആക്രമണത്തിനിരയായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ യുവാവ് ആക്രമിക്കപ്പെടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടു ബൈക്കിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ചോദ്യം ചെയ്ത അശ്വനെ അക്രമികളിലൊരാൾ ഹെൽമറ്റ്കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഭാര്യയും അശ്വനും ആശുപത്രി ചികിത്സയിലാണ്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്