.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

തുഷാർ ഗാന്ധി

 
Kerala

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി വാർഡ് കൗൺസിലർ‌ അടക്കം 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

രാജ്യത്തിന്‍റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

Namitha Mohanan

തിരുവനന്തപുരം: ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി വാർഡ് കൗൺസിലർ അടക്കം 5 പ്രവർത്തകർ അറസ്റ്റിൽ. സംഘപരിവാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂബ് എന്നിവലരാണ് അറസ്റ്റിലായത്.

അന്തരിച്ച പ്ര​മു​ഖ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമാ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയി​ലെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞതിൽ നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരേ മുദ്രാവാക്യം വിളിച്ചതിനും കേസെടുത്തത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാജ്യത്തിന്‍റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി. എന്നാൽ, സംഭവത്തിനെതിരേ കോൺഗ്രസ്, ഇടത് നേതാക്കളെ​ല്ലാം രംഗത്തെത്തി.

കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.​ സതീശൻ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്‍റെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ.​ ​സുധാകരൻ പറഞ്ഞു. ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്.​ ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മതേതര​ മണ്ണില്‍ സ്ഥാനമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സംഘപരിവാർ നടപടിക്ക് നീതികരണമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.​എം. സുധീരൻ പറഞ്ഞു.

ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം സംഭവത്തിൽ അപലപിടച്ച് രംഗത്തെത്തിയതോടെ തുഷാർ ഗാന്ധിക്കെതിരേ ബിജെപി നേതാക്കളും രംഗത്തെത്തി​. ഇത്തരം അഭിപ്രായം പറയേണ്ട വേദി ഇതല്ലായിരുന്നെന്നാണ് ബിജെപി നിലപാട്.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ലെന്ന് ബി. ഗോപാലകൃഷ്ണൻ‌; പരാതി നൽകി കെഎസ്‌യു നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പ്; 4 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ‍്യാപിക്കാതെ എൽഡിഎഫ്

ഇറാൻ തകർന്നു; യുദ്ധം വേഗം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്‍റ്

സ്വർണ വിലയിൽ വീണ്ടും ഉണർവ്; പവന് 1,10,680 രൂപയായി