നിപ: മലപ്പുറത്ത് പരിശോധിച്ച 6 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്

 
Representative Image
Kerala

നിപ: മലപ്പുറത്ത് പരിശോധിച്ച 6 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്

49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്

മലപ്പുറം: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 6 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്. ഹൈറിസ്ക് വിഭാഗത്തിലുള്ള 6 പേരുടെ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെിലേറ്ററിലുള്ള രോഗിക്ക് ആന്‍റി ബോഡി നൽകി നിരീക്ഷണത്തിലാണ്.

49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പട്ടികയിലുള്ള 45 പേര്‍ ഹൈ-റിസ്‌ക്ക് കാറ്റഗറിയിലാണ്. 12 പേർ കുടുംബാംഗങ്ങളാണ്. രോഗ ലക്ഷണങ്ങളുള്ള 5 പേർ മഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിലും ഒരാൾ എറണാകുളത്ത് ഐസൊലേഷനിലും കഴിയുകയാണ്.

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ചു. യുവതിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേരുടെ സ്രവസാമ്പിളുകൾ പരിശോധിച്ചതില്‍ ആദ്യഘട്ടത്തില്‍ എല്ലാം നെഗറ്റീവാണെങ്കിലും 21 ദിവസം ക്വാറീനില്‍ കഴിയാനാണ് നിര്‍ദേശം.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു