അനധികൃത അവധി: 61 നഴ്സുമാരെ പിരിച്ചുവിട്ടു Representative image
Kerala

അനധികൃത അവധി: 61 നഴ്സുമാരെ പിരിച്ചുവിട്ടു

വിവിധ മെഡിക്കൽ കോളെജുകളിൽ ജോലി നേടിയ ശേഷം അവധിയെടുത്ത് അഞ്ച് വർഷമായിട്ടും തിരികെ ജോലിക്കു ഹാജരാകാത്ത സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിട്ടു തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കൽ കോളെജുകളിൽ ജോലി നേടിയ ശേഷം അവധിയെടുത്ത് അഞ്ച് വർഷമായിട്ടും തിരികെ ജോലിക്കു ഹാജരാകാത്ത സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിട്ടു തുടങ്ങി.

വിവിധ മെഡിക്കൽ കോളെജുകളിലായി 216 നഴ്സുമാർ അനധികൃത അവധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ, പ്രൊബേഷൻ പൂർത്തിയാകാതെ അവധിയിൽ തുടരുന്ന 61 പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. ജോലിക്കു ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കാണിച്ച് മറ്റുള്ളവർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

പരമാവധി അഞ്ച് വർഷമാണ് ശമ്പളമില്ലാതെ അവധിയെടുക്കാൻ സാധിക്കുക. ഈ നിബന്ധന വരുന്നതിനു മുൻപ് പലരും ജോലിക്കു കയറിയതിനു പിന്നാലെ അവധിയെടുത്ത്, വിരമിക്കുന്നതിനു മുൻപ് തിരിച്ചുകയറുകയും, സർക്കാർ പെൻഷന് അർഹത നേടുകയും ചെയ്തിരുന്നു.

വിദേശ രാജ്യങ്ങളിൽ ജോലിക്കു പോകുന്നവരാണ് ഏറെയും ഈ രീതി പിന്തുടർന്നിരുന്നത്. സർക്കാർ ഡോക്റ്റർമാരും ഇത്തരത്തിൽ അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്ത ശേഷം റിട്ടയർമെന്‍റിനു തൊട്ടു മുൻപ് തിരിച്ചെത്തുന്ന പതിവ് പിന്തുടരുന്നുണ്ട്. ഇത്തരത്തിൽ 36 പേരെ ഏതാനും ദിവസം മുൻപ് പിരിച്ചുവിട്ടിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു