Representative Image 
Kerala

9 വയസുകാര‌നടക്കം 4 പേരുടെ നിപ ഫലം രണ്ടാം വട്ടവും നെഗറ്റീവ്

നിപ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്‍റ് സോണുകളുള്ള വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന 9 വയസുകാരന്‍റെ ഫലം നെഗറ്റീവ്. 9 വയസുകാരൻ ഉൾപ്പെടെ 4 പേരുടേയും പരിശോധനാ ഫലം രണ്ടാം പരിശോധനയിലും നെഗറ്റീവായതായും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

നിപ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്‍റ് സോണുകളുള്ള വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു.

ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് നിലിവിലുള്ള അറിയിപ്പ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നും കലക്ടർ എ.ഗീത പറഞ്ഞു.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു