നവകേരള സദസ്: 982 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും

 

file image

Kerala

നവകേരള സദസ്: 982 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു

Namitha Mohanan

തിരുവനന്തപുരം: നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയാറാക്കിയ മാർഗനിർദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

നവകേരള സദസിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കാനുള്ള അനുമതി നൽകാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (പിഐഇആന്‍റ് എംഡി), ബന്ധപ്പെട്ട ജില്ലാ കലക്റ്റർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി.

ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പു കാരണം മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പൊലീസ് ചലച്ചിത്ര അക്കാഡമിക്ക് നോട്ടീസ് നൽകും

താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; നാലാം വളവ് മുതൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

"ആദ്യം രാഹുലിനെ കണ്ടു, മെസിയോട് പിണങ്ങി മോദി രാജ്യം വിട്ടു''; വിമർശനവുമായി സന്ദീപ് വാര്യർ

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 4 പേർക്ക് പരുക്ക്

കാഴ്ച മറച്ച് പുകമഞ്ഞ്; യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു, നാല് മരണം