കനത്ത മഴയിൽ കൂറ്റൻ പാറ അടർന്നു വീണു; വീട്ടമ്മയ്ക്ക് പരുക്ക്

 
Kerala

കനത്ത മഴയിൽ കൂറ്റൻ പാറ അടർന്നു വീണു; വീട്ടമ്മയ്ക്ക് പരുക്ക്

പുലർച്ചെ അഞ്ചരയോടെ വീടിനരികിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് വീടിനോടു ചേർന്നുള്ള പാറ ഇടിഞ്ഞു വീണത്.

MV Desk

തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ പാറ അടർന്നുവീണതിന് അടിയിൽപെട്ട വീട്ടമ്മയ്ക്ക് പരുക്ക്. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. അമ്പതു വയസുള്ള രാജകുമാരിയാണ് പരുക്കുകളോടെ രക്ഷപെട്ടത്. പുലർച്ചെ അഞ്ചരയോടെ വീടിനരികിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് വീടിനോടു ചേർന്നുള്ള പാറ ഇടിഞ്ഞു വീണത്.

ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും രാജകുമാരി പാറയ്ക്കിടയിൽ പെടുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷപെടുത്തിയത്. അപകടത്തിൽ രാജകുമാരിയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്.

സമരക്കാർ‌ക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി. മോഹൻദാസിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അഖിൽ മാരാർ ട്വന്‍റി 20 വിട്ടു; സാബു എം. ജേക്കബിനെതിരേ രൂക്ഷ വിമര്‍ശനം

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്