എ. പത്മകുമാർ

 
Kerala

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ തള്ളി

കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി

Aswin AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി.

കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ ബോർഡിലുള്ള എല്ലാ അംഗങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരുടെയും അറിവോടെയാണ് മിനുട്സിൽ ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നും ജാമ‍്യാപേക്ഷയിൽ പറ‍യുന്നു.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്‍റ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.

''തീയണഞ്ഞിട്ടില്ല, ഒരു സ്വപ്നം ബാക്കി...'', വിനേഷ് ഫോഗട്ട് തിരിച്ചുവരുന്നു

"ഇന്ത‍്യൻ ടീമിലെ ചിലർ തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്നു''; വെളിപ്പെടുത്തലുമായി റിവാബ ജഡേജ

'ഹാൽ' സിനിമയ്ക്ക് കടുംവെട്ടില്ല; സെൻസർ ബോർഡിന്‍റെ അപ്പീൽ തള്ളി

വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്ന് പൾസർ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി ഉടൻ

ഗായകൻ സുബിൻ ഗാർഗിന്‍റെ മരണം; 3,500 പേജുകൾ അടങ്ങുന്ന കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം