എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എ. പത്മകുമാറിനെ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ കസ്റ്റഡിയിലേക്കാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ വിട്ടത്. വ‍്യാഴാഴ്ച വൈകിട്ട് 5 മണി വരെയാണ് പത്മകുമാറിന് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
ശബരിമല തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പത്മകുമാറിനെ എസ്ഐടി വിശദമായി ചോദ‍്യം ചെയ്തേക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്‍റ്. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.