Kerala

തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്

കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു

കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ മൂന്നര വയസുകാരന് ഗുരുതരപരിക്ക്. ക്വാർട്ടേഴ്സിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന അതിഥി തൊഴിലാളിയുടെ മൂന്നര വയസുകാരനായ മകനെയാണ് തെരുവുനായ കടിച്ചത്. കുഞ്ഞിന്റെ മുഖത്തിലും കൈക്കും പരിക്കേറ്റിട്ടുണ്ട്.

കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാൻ സാധിക്കാത്തത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. തെരുവുനായുടെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി