Kerala

ഭാര്യയെ നിരന്തരം ശല്യം ചെയ്തു; ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

80 ശതമാനം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കലേഷ് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്

കൊല്ലം: ചടയമംഗലം പോരേടത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. തിരുവഴി കുന്നുംപുറം സ്വദേശി സ്വദേശി കലേഷ് (23) ആണ് മരിച്ചത്. കലേഷ് ഇടയ്ക്കയോട് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധമാണ് കൊലയ്ക്ക് കാരണം. ഇരുവരും ബന്ധുക്കളാണ്. സംഭവത്തിന് പിന്നാലെ സനല്‍ ചടയമംഗലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കൊല്ലത്ത് പോരേടം ചന്തമുക്കിൽ കലേഷ് നടത്തി വരുന്ന വർക് ഷോപ്പിൽ ബക്കറ്റില്‍ പെട്രോളുമായെത്തിയ സനല്‍ കലേഷിന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തില്‍ തീകൊളുത്തി എറിയുകയുമായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷിനെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കലേഷ് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്.

കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ സനലിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചടയമംഗലം പൊലീസ് അറിയിച്ചു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം