ശബരിമല തീർ‌ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം; ഒരു മരണം, 2 പേർക്ക് പരുക്ക് 
Kerala

ശബരിമല തീർ‌ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു, 2 പേർക്ക് പരുക്ക്

ചങ്ങനാശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്

Namitha Mohanan

പത്തനംതിട്ട: ശബരിമല തീർ‌ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാബു (68) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.

ചങ്ങനാശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്